എംഡിഎംഎയുമായി പിടിയില്‍
1579038
Sunday, July 27, 2025 4:27 AM IST
കൊച്ചി: വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. വരാപ്പുഴ കൊങ്ങൂര്പിള്ളി രജനി ഭവനില്‍ വി. അനന്ദകൃഷ്ണനെ(27)യാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
മുളവുകാട് ചൂളക്കല്‍ കോളനി റോജ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1.27 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്.