പെറ്റിക്കേസ് തുക തട്ടിപ്പ് : യൂത്ത് കോൺഗ്രസ് സ്റ്റേഷൻ ഉപരോധിച്ചു
1578684
Friday, July 25, 2025 5:01 AM IST
മൂവാറ്റുപുഴ: പെറ്റി കേസുകളിൽ കിട്ടുന്ന തുകയിൽ തട്ടിപ്പ് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. ജനവിശ്വാസം പിടിച്ചുനിർത്താൻ പോലീസ് വിഭാഗം ആന്തരിക ശുചിത്വം ഉറപ്പാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാബിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിന്റോ ടോമി, മുഹമ്മദ് റഫീക്ക്, ജെറിൻ ജേക്കബ്, സൽമാൻ ഒലിക്കൽ, മാഹിൻ അബൂബക്കർ, അമൽ എൽദോസ്, കെ.എ. അബ്ദുൾ സലാം തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നുപറഞ്ഞ് പോലീസ് ഇടപെടാൻ ശ്രമിച്ചപ്പോഴാണ് വാക്കേറ്റവും തള്ളിക്കളയറ്റവും ഉണ്ടായത്.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. തുടർന്ന് മുവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന് പരാതി നൽകി.