ശക്തമായ മഴ: കോലഞ്ചേരി ടൗണിൽ വെള്ളക്കെട്ട് രൂക്ഷം
1579058
Sunday, July 27, 2025 4:51 AM IST
കോലഞ്ചേരി: ഇന്നലെ പെയ്ത ശക്തമായ മഴയിൽ കോലഞ്ചേരി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കോലഞ്ചേരി മെഡിക്കൽ കോളജ് ജംഗ്ഷനിലാണ് വ്യാപാര സ്ഥാപനങ്ങളോട് ചേർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.
ദേശീയ പാതയിൽ കോലഞ്ചേരിക്കടുത്തുള്ള കടാതിയിലും കാൽനട, ടൂവീലർ, കാർ യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കി വെള്ളം റോഡിൽ ഉയർന്നിരുന്നു.