നേര്യമംഗലം-ഇടുക്കി റോഡ് നിർമാണം : പ്രവേശന കവാടം മുതൽ മണിയൻപാറ വരെ വീണ്ടും അടച്ചു
1578922
Saturday, July 26, 2025 5:00 AM IST
കോതമംഗലം: ഇടുക്കി റോഡ് നിർമാണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് പ്രവേശന കവാടം മുതൽ മണിയൻപാറ വരെ റോഡ് വീണ്ടും താൽക്കാലികമായി അടച്ചു. വാഹനങ്ങൾ നേര്യമംഗലം- ചെന്പൻകുഴി റോഡ് വഴിയാണു ഇടുക്കി റോഡിൽ പ്രവേശിക്കുന്നത്.
ഇടുക്കി റോഡിൽ നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിനു സമീപം രണ്ടു മാസം മുന്പ് മലവെള്ളപ്പാച്ചിലിൽ കലുങ്ക് തകർന്നിരുന്നു. റോഡ് അടച്ച് കലുങ്ക് പുനർനിർമിച്ച് അടുത്തിടെ തുറന്നു നൽകിയെങ്കിലും കലുങ്കിനു മുകളിൽ വെള്ളം കെട്ടി റോഡിൽ കുഴി രൂപപ്പെട്ടതു വാഹനങ്ങളെ അപകടത്തിലാക്കി.
ഇപ്പോൾ ഈ ഭാഗത്തു കട്ടവിരിക്കാനുള്ള പ്രവൃത്തികൾ തുടങ്ങിയതോടെയാണ് റോഡ് വീണ്ടും അടച്ചത്. കലുങ്കിന് അടിയിലൂടെ വെള്ളം സുഗമായി ഒഴുകാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്.