മെഡിസെപ്പിലെ അപാകത പരിഹരിക്കണം: കെജിഎൻഎ
1578926
Saturday, July 26, 2025 5:05 AM IST
മൂവാറ്റുപുഴ : കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ അപാകത പരിഹരിയ്ക്കണമെന്ന് കെജിഎൻഎ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം സി.കെ സീമ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ക്ലീറ്റസ് ജോണ്‍സ് അധ്യക്ഷത വഹിച്ചു. ഉണ്ണി ജോസ്, സ്മിത ബക്കർ, എം.എ മുഹമ്മദലി, കെ.ആർ രാജേഷ്, രോഹിത് കുമാർ, ആർ.ആർ രമ്യ, റിങ്കു പാർവതി, ഷജീന മക്കാർ, ബിനു തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.എം ലൈല -പ്രസിഡന്റ്, വി.എം. റസിയ-സെക്രട്ടറി, ബിന്ദു എം. പിള്ള-ട്രഷറർ.