അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതി: പുനർഅംഗീകാരം നൽകണമെന്ന് ബെന്നി ബഹനാൻ
1578677
Friday, July 25, 2025 5:01 AM IST
ആലുവ: അങ്കമാലി അയ്യമ്പുഴയിൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ കാലാവധി കഴിഞ്ഞതിനാൽ അടിയന്തരമായി പുനർഅംഗീകാരം നൽകണമെന്ന് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. 2020 ആഗസ്റ്റ് 19ന് പ്രഖ്യാപിച്ച പദ്ധതിയുടെ അംഗീകാരം കാലഹരണപ്പെട്ടിരിക്കുകയാണെന്ന് എംപി പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ നിലവിൽ വൈകിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇപ്പോൾ അതിന്റെ നടപടികൾ തീർച്ചയായും വേഗത്തിലാക്കി പൂർത്തിയാക്കുമെന്നും, കേന്ദ്ര സർക്കാർ പുനർഅംഗീകാരം നൽകിയാൽ പദ്ധതി ഉടൻ നടപ്പാക്കാനാകുമെന്നും ബെന്നി ബഹനാൻ എംപി പറഞ്ഞു.
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (എൻഐസി ഡിഐടി ) അടിസ്ഥാനമാക്കി ഏകദേശം 400 ഏക്കറിൽ പരന്നു കിടക്കുന്ന റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ, ഹെൽത്ത്കെയർ, എജുക്കേഷണൽ സോണുകൾ എന്നിവ ഉൾക്കൊള്ളുന്ന ആധുനിക നഗര പദ്ധതിയാണ്.
വ്യാപക നിക്ഷേപവും തൊഴിൽ സാദ്ധ്യതയും അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിലൂടെ സാധ്യമാകുമെന്ന് എംപി ചൂണ്ടിക്കാട്ടി.