തൃപ്പൂണിത്തുറയിൽ വോട്ടർപട്ടികയിൽ ക്രമക്കേടെന്ന്
1578906
Saturday, July 26, 2025 4:48 AM IST
തൃപ്പൂണിത്തുറ: അതിർത്തി പുനർ നിർണയത്തിന് ശേഷം, പരാതികൾ കേട്ട് പരിഹരിച്ച് കഴിഞ്ഞ 23ന് പുറത്തിറക്കിയ ഇലക്ഷൻ കമ്മീഷന്റെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വാർഡിൽ, പഴയ ചാത്താരി വാർഡിൽ താമസിക്കുന്ന 68 ഓളം പേരെ ഉൾപ്പെടുത്തിയിരിക്കുന്നതായി ആക്ഷേപമുണ്ട്.
ഇപ്രകാരം എല്ലാ വാർഡുകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. വോട്ടർ പട്ടികയിൽ ക്രമക്കേട് കാണിക്കുവാൻ അധികാരികൾ കൂട്ട് നിന്നുവെന്നും ഇതിനെതിരെ ചീഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. ബോബൻ അറിയിച്ചു.