തുതിയൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് കാർ തകർന്നു
1579050
Sunday, July 27, 2025 4:39 AM IST
കാക്കനാട്: കനത്ത മഴയിൽ കാക്കനാട് തുതിയൂരിൽ 12 അടി ഉയരമുള്ള കരിങ്കൽ ഭിത്തി തകർന്ന് വീണ് വീടിനോട് ചേർന്നുള്ള ഷെഡ്പൂർണമായുംതകർന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ആളപായമില്ല.
തുതിയൂർ സെന്റ് ജൂഡ് റോഡിൽ താമസിക്കുന്ന കണ്ണാടിയിൽ കെ.ടി. മാനുവലിന്റെ വീടിന്റെ കരിങ്കൽ സംരക്ഷണ ഭിത്തിയാണ് സമീപവാസിയായ വെട്ടിക്കാട്ട് ബെന്നി ജോസഫിന്റെ വീടിനോട് ചേർന്നുള്ള ഷെഡിലേക്ക് ഇടിഞ്ഞു വീണത്.
ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് പാറയും മണ്ണും വീണത്. കാറിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ബെന്നി ജോസഫും കുടുംബവും വീടിനകത്തായിരുന്നു.