കടവൂർ ടൗണ്‍ പള്ളിയിൽ തിരുനാൾ 28ന്
1578916
Saturday, July 26, 2025 5:00 AM IST
കടവൂർ: കടവൂർ ടൗണ്‍ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 28ന് ആഘോഷിക്കും. ഇന്ന് വൈകുന്നേരം നാലിന് ജപമാല, 4.45ന് ലദീഞ്ഞ്, പരിശുദ്ധ കുർബാന, പ്രസംഗം, നൊവേന. നാളെ രാവിലെ ഏഴിന് പരിശുദ്ധ കുർബാന (സെന്റ് ജോർജ് പള്ളിയിൽ) വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ തിരുനാൾ കുർബാന, , തുടർന്ന് തിരി പ്രദക്ഷിണം, ജപമാല (മൂഴി തോട് വരെ).
പ്രധാന തിരുനാൾ ദിവസമായ 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, ആഘോഷകരമായ തിരുനാൾ കുർബാന. തുടർന്ന് സമാപന പ്രാർഥന, പാച്ചോർ നേർച്ച എന്നിവയാണ് തിരുനാൾ തിരുക്കർമങ്ങളെന്ന് വികാരി ഇൻ ചാർജ് ഫാ. മാത്യു വടക്കുംപാടത്ത് അറിയിച്ചു.