കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
1579061
Sunday, July 27, 2025 4:51 AM IST
കോലഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മഴുവന്നൂർ - മേക്കടമ്പ് റോഡിൽ മഴുവന്നൂർ ഇലഞ്ഞിമലയ്ക്ക് സമീപമാണ് മരം വീണത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.കെ. ശ്യാംജി, എ.എം. സനൂപ്, വി.ജി. വിജിത്ത്കുമാർ, വി.പി. ഗഫൂർ, വി.പി. മിഥുൻ, അഖിൽ ദേവ് എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കി.