നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
1579040
Sunday, July 27, 2025 4:27 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 4.099 കിലോ കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് കുമ്പളത്ത് വീട്ടില്‍ അഭിജിത്ത് (26), ബീഹാര്‍ റാണിഗഞ്ച് മുഹമ്മദ് ആലം(32) എന്നിവരെയാണ് കടവന്ത്ര ഇന്‍സ്പെക്ടര്‍ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കമ്മട്ടിപ്പാടം ഫ്രണ്ട്സ് ലൈനിലെ വീടിന്റെ മുകൾനില വാടകയ്ക്കെടുത്തായിരുന്നു കഞ്ചാവ് വില്പന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ പ്രതികള്‍ വില്പനയ്ക്കായി ചെറിയ പാക്കറ്റുകളിലേക്ക് കഞ്ചാവ് മാറ്റുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.