ഏലൂരിലെ കുടിവെള്ള ടാങ്കിന് തിങ്കളാഴ്ച ശിലയിടും
1578901
Saturday, July 26, 2025 4:37 AM IST
ഏലൂർ: ഏലൂർ നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നത്തിന് സമ്പൂർണ പരിഹാരത്തിന് മഞ്ഞുമ്മൽ കോട്ടക്കുന്നിൽ കുടിവെള്ള ഓവർഹെഡ് വാട്ടർ ടാങ്കിന്റെ തറക്കല്ലിടൽ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒന്പതിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
നഗരസഭാ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം ലിറ്റർ സംഭരണശേഷിയിൽ എട്ടു കോടി എഴുപത് ലക്ഷം രൂപ ചെലവിട്ടാണ് ടാങ്ക് നിർമിക്കുന്നത്. 18 മാസം കൊണ്ട് ടാങ്കിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതോടെ ഏലൂർ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് സമ്പൂർണ പരിഹാരം ഉണ്ടാകുമെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.