ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞു
1579054
Sunday, July 27, 2025 4:51 AM IST
അരൂർ: എരമല്ലൂരിൽ കോൺക്രീറ്റ് കട്ടയുമായി വന്ന ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നോടെ എരമല്ലൂർ പുതുശേരി കോളനി റോഡിൽ കുറുക്കച്ചം പറമ്പ് തോടിന് കുറകെ പൈപ്പ് സ്ഥാപിച്ചു നിർമിച്ച കലുങ്ക് തകർന്നാണ് ലോറി മറിഞ്ഞത്.
റോഡിനടിയിലൂടെ മണ്ണൊലിപ്പ് ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണം. ലോഡുമായെത്തിയ ലോറി മറിഞ്ഞെങ്കിലും ഡ്രൈവർക്ക് പരിക്കേറ്റില്ല.