കോ​ത​മം​ഗ​ലം: രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ പു​ന്നേ​ക്കാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ സൂ​ര​ജ് ബെ​ൻ നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് അ​വ​സാ​നി​പ്പി​ച്ചു.

സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം 28 മു​ത​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന ഫെ​ൻ​സിം​ഗ് പു​ന​രാ​രം​ഭി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും, മു​ഴു​വ​ൻ ആ​ർ​ആ​ർ​ടി സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും റോ​ഡി​ന്‍റെ ഇ​രു​വ​ശ​മു​ള്ള അ​ടി​ക്കാ​ടു​ക​ൾ മൂ​ന്നു ദി​വ​സ​ത്തി​ന​കം വെ​ട്ടി​ത്തെ​ളി​ക്കു​മെ​ന്നും വ​ഴി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, ഗോ​പി മു​ട്ട​ത്ത്, സ​ൽ​മ പ​രീ​ത്, ബീ​ന റോ​ജോ, കെ.​എ സി​ബി, എ​ൽ​ദോ​സ് ബേ​ബി, മാ​മ​ച്ച​ൻ ജോ​സ​ഫ്, ജെ​സി സാ​ജു, ഇ.​സി റോ​യി, ജോ​ഷി പൊ​ട്ട​ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ്, പ്രി​ൻ​സ് വ​ർ​ക്കി, ബി​നോ​യ് മ​ഞ്ഞു​മേ​ൽ​ക്കു​ടി, മ​ഞ്ജു സാ​ബു, ബേ​സി​ൽ പു​ത്ത​യ​ത്ത്, കെ.​എ​സ് സ​നൂ​പ്, മേ​രി കു​ര്യാ​ക്കോ​സ്, സി.​ജെ എ​ൽ​ദോ​സ്, എ​ൽ​ദോ​സ് എ​ൻ. ഡാ​നി​യേ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

photo:

രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​ന്പു​ഴ, കീ​രം​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ പു​ന്നേ​ക്കാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ സൂ​ര​ജ് ബെ​ൻ എ​ത്തി ച​ർ​ച്ച ന​ട​ത്തു​ന്നു.