കാറ്റിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
1578920
Saturday, July 26, 2025 5:00 AM IST
കോലഞ്ചേരി: മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മഴുവന്നൂർ-പെരുവുംമുഴി റോഡിൽ തേക്ക് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. മഴുവന്നൂർ സ്കൂളിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം.
പട്ടിമറ്റം അഗ്നിരക്ഷാസേനയിലെ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ ഇ. സതീഷ് ചന്ദ്രൻ, ആർ.യു. റെജുമോൻ, ജെ.എം. ജയേഷ്, പി.വി. വിജീഷ് , അഖിൽ ദേവ് എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.