ബസിനു മുകളിലേക്ക് കൂറ്റൻ മരം വീണു
1579034
Sunday, July 27, 2025 4:27 AM IST
ഫോർട്ടുകൊച്ചി: റോഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് കൂറ്റൻ മരം വീണു. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിനു സമീപം പാർക്ക് ചെയ്തിരുന്ന സെന്റ് ജോസഫ് എന്ന സ്വകാര്യ ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന്റെ മുകൾ ഭാഗം തകർന്നു.
വിശ്രമ സമയമായതിനാൽ ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല. ജീവനക്കാർക്കും പരിക്കില്ല. മട്ടാഞ്ചേരി അഗ്നിരക്ഷാ സേനയെത്തി മരച്ചില്ലകൾ വെട്ടിമാറ്റി.