മയക്കമരുന്നിനെതിരെ ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരണത്തിന് തുടക്കമായി
1578905
Saturday, July 26, 2025 4:48 AM IST
ഫോർട്ടുകൊച്ചി: കൊച്ചിയിൽ മയക്കുമരുന്നിനെതിരെ ഒരു ലക്ഷം പേരുടെ ഒപ്പുശേഖരിക്കുന്ന പരിപാടിക്ക് കൊച്ചി ബിഷപ് ഹൗസിൽ നിന്നും തുടക്കമായി. നമ്മൾ കൊച്ചിക്കാർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടത്തുന്നത്. പ്രധാന മന്ത്രിക്കും സുപ്രിം കോടതി ജഡ്ജിക്കും കേരള സർക്കാരിനും നിവേദനം സമർപ്പിക്കും.
ബിഷപ് ഹൗസിൽ നടന്ന ആദ്യ ഒപ്പുശേഖരണത്തിന് മോൺ. ഷൈജു പാരിയത്തുശേരി, ഫാ. മാക്സൺ കുറ്റികാട് എന്നിവർ തുടക്കം കുറിച്ചു. നമ്മൾ കൊച്ചിക്കാർ ചെയർമാൻ ജബ്ബാർ ഉപ്പാസ് അധ്യക്ഷത വഹിച്ചു.
വിൻസി ബൈജു, രേണുക പ്രതീപ്, ഷാഹിത മുഹമ്മദ്, ക്ലീറ്റസ്, എച്ച്. സൈനുദ്ദീൻ, ജനി രവീന്ദ്രൻ, ക്ലായ് സ്റ്റീഫൻ, ബുഷ്റ ബാബു, രഹന, പ്രസാദ്, ജോൺസൻ ആന്റണി, എഡ്വിൻ ഫെർണാണ്ടസ് എന്നിവർ നേതൃത്വം വഹിച്ചു.