യാത്രയയപ്പു നല്കി
1578907
Saturday, July 26, 2025 4:48 AM IST
കൊച്ചി: എറണാകുളം സൗത്ത് റെയില്വേസ്റ്റേഷന് ഷണ്ടിംഗ് മാസ്റ്ററായി പ്രമോഷന് ലഭിച്ച ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് പോയിന്റ് മാന്‍ മഹേഷ് മോഹനന് റെയില്‍വേ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ ഗുരുവായൂര്‍ പാസഞ്ചര്‍ ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്കി.
ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സൂപ്രണ്ട് വി.പി പ്രിയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഫ്രണ്ട്സ് അസോസിയേഷന് പ്രസിഡന്റ് ജോഫി ജോസ് മഹേഷ് മോഹനന് ഉപഹാരം നല്കി. വിനോദ് കുമാര്‍ പൊന്നാട അണിയിച്ചു. അസോസിയേഷന് സെക്രട്ടറി രാജേഷ്, ദിലീപ്, ലിന്റോ തുടങ്ങിയവര്‍ സംസാരിച്ചു.