ഹെറോയിനുമായി പിടിയിൽ
1578909
Saturday, July 26, 2025 4:48 AM IST
ആലുവ: പറവൂർ കെഎസ്ആർടിസി റോഡിൽ കരുമാലൂർ ആശുപത്രിപ്പടിക്ക് സമീപം എട്ടു ലക്ഷം രൂപ വില മതിക്കുന്ന ഹെറോയിനുമായി അതിഥിത്തൊഴിലാളി പിടിയിൽ. അസം നാഗാവോൺ ചില്ലങ്ങാനി സ്വദേശി റഫിക്കുൾ ഇസ്ലാമാണു (28) എക്സൈസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ടോടെ കരുമാലൂർ ആശുപത്രിപ്പടിക്കു സമീപം വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണു പറവൂർ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നു 85 ഗ്രാം ഹെറോയിനും ഒന്പതു ഗ്രാം കഞ്ചാവും കണ്ടെത്തി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണമാരംഭിച്ചതായും എക്സൈസ് സംഘം പറഞ്ഞു.