ശ്രീഹരി സുകേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
1578819
Friday, July 25, 2025 11:48 PM IST
തൃപ്പൂണിത്തുറ: കാനഡയിൽ പരിശീലന പറക്കലിനിടിടെ വിമാനാപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷനടുത്ത് കൃഷ്ണാ എൻക്ലേവിൽ ചന്ദ്രകാന്തത്തിൽ ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം ഇന്നു നാട്ടിലെത്തും. രാവിലെ നെടുന്പാശേരിയിലെത്തുന്ന മൃതദേഹം തൃപ്പൂണിത്തുറയിലെ വസതിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലു വരെ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനായ ശ്രീഹരി കഴിഞ്ഞ എട്ടിന് കാനഡയിലെ മാനിടോബയിൽ സ്റ്റെൻബാക് സൗത്ത് എയർപോർട്ടിനടുത്തുണ്ടായ അപകടത്തിലാണ് മരിച്ചത്.
പരിശീലനത്തിനിടെ ശ്രീഹരിയുടെ വിമാനവും സഹപാഠിയുടെ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ച് തീപിടിച്ച് തകർന്നു വീഴുകയായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു.