ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം സർക്കാരിന്റെ പിടിപ്പുകേട്: ഷോണ്‍ ജോർജ്
1578924
Saturday, July 26, 2025 5:05 AM IST
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് ഗോവിന്ദചാമി ജയിൽ ചാടാൻ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ്. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടും ക്രിമിനലുകൾക്ക് പോലും ജയിൽചാടാൻ അവസരം ഒരുക്കുന്നത് ജയിൽ അധികൃതർ തന്നെയാണെന്നും അദ്ദേഹം കുട്ടി ചേർത്തു.
യോഗത്തിൽ ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രഭാരി എ. നാഗേഷ് മുഖ്യപ്രഭാഷണം നടത്തി. മേഖല സംഘടന സെക്രട്ടറി പത്മകുമാർ മാർഗ നിർദേശങ്ങൾ നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ക്ലോക്ക് ജില്ലാ പ്രഭാരി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ഇ.ടി നടരാജൻ, സൂരജ് ജോണ്‍, അരുണ്‍ പി. മോഹൻ, എന്നിവർ പ്രസംഗിച്ചു.