വാഹനാപകടം: ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
1578622
Friday, July 25, 2025 1:23 AM IST
പെരുന്പാവൂർ: പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ചു. ആസാം സ്വദേശി ജാക്കിർ ഹുസൈൻ (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിന് ഒക്കൽ കാരിക്കോട് വളവിൽ ആണ് അപകടം. കാലടി ഭാഗത്തുനിന്നും പെരുന്പാവൂരിലേക്ക് വരികയായിരുന്ന വാൻ കാലടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇറച്ചി കടയിൽ ജോലിക്കാരനായ ജാക്കിർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജാക്കിർ. പെരുന്പാവൂർ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം പെരുന്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.