കൂത്താട്ടുകുളം നഗരസഭയിൽ വീണ്ടും അവിശ്വാസ പ്രമേയം
1578696
Friday, July 25, 2025 5:17 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ വീണ്ടും അവിശ്വാസ പ്രമേയം. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർക്ക് എതിരെയാണ് യുഡിഎഫ് അവിശ്വാസ നേട്ടീസ് നൽകിയത്.
ഓഗസ്റ്റ് അഞ്ചിനാണ് പ്രമേയം ചർച്ച ചെയ്യുക. ആറുമാസം മുൻപ് നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച നടക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം വൻ വിവാദമായിരുന്നു.
എൽഡിഎഫ് ഭരിക്കുന്ന 12 അംഗ ഭരണസമിതിക്കെതിരെ 13 അംഗങ്ങൾ ഒത്തുചേർന്നതോടെ നഗരസഭാ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതി രാജിവയ്ക്കണമെന്നും നഗരസഭയിൽ നിലനിൽക്കുന്ന ഭരണ സ്തംഭനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങൾ അവിശ്വാസ നോട്ടീസ് നൽകിയിരിക്കുന്നത്.