ഫുട്ബോൾ മത്സരത്തിനിടെ ആക്രമണം; നാലു കളിക്കാർക്കെതിരേ കേസ്
1578923
Saturday, July 26, 2025 5:05 AM IST
വാഴക്കുളം : ഫുട്ബോൾ മത്സരത്തിനിടെ പ്രദേശവാസികളുമായി കളിക്കാരുടെ വാക്കേറ്റവും ആക്രമണവും. നാല് കളിക്കാർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച ഐഇഎൽടിഎസ് വിദ്യാർഥികളുടെ ഫുട്ബോൾ മത്സരത്തിനിടെ കളിക്കാരും പ്രദേശവാസികളായ ഏതാനും കാഴ്ചക്കാരുമായി തർക്കമുണ്ടായി.
കളി കഴിഞ്ഞ് നാലുപേർ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പ്രദേശവാസികളായ രണ്ടു പേരാണ് വാഴക്കുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. പരിക്കേറ്റ ഒരു യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ വാഴക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.