വി.എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുശോചിച്ചു
1578446
Thursday, July 24, 2025 5:07 AM IST
മൂവാറ്റുപുഴ : മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വേർപാടിൽ സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും പങ്കെടുത്തു. എസ്തോസ് ഭവന് മുന്നിൽ നിന്ന് തുടങ്ങിയ മൗനജാഥ നെഹൃ പാർക്ക് ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു.
തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ബാബു പോൾ, കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാബു ജോണ്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം അബ്ദുൽ മജീദ്, കേരള കോണ്‍ഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ഷൈൻ ജേക്കബ്, സിപിഎം ഏരിയ കമ്മിറ്റിയംഗം സജി ജോർജ് എന്നിവർ പ്രസംഗിച്ചു.
പോത്താനിക്കാട്: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പൈങ്ങോട്ടുർ പൗരാവലി അനുശോ ചിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു മത്തായി അധ്യക്ഷത വഹിച്ചു.