പലചരക്ക് കടയിൽ മോഷണം
1579063
Sunday, July 27, 2025 4:53 AM IST
മൂവാറ്റുപുഴ: പി.ഒ ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം. പി.ഒ ജംഗ്ഷനിൽ ആരക്കുഴ റോഡിൽ പലചരക്ക് കട നടത്തുന്ന പേട്ട ഉസയിൽ മൻസിൽ മുഹമ്മദ് ഗുലാം എന്നയാളുടെ സ്ഥാപനത്തിലാണ് ശനിയാഴ്ച രാവിലെ ഏഴോടെ മോഷണം നടന്നത്. കടയുടെ ഷട്ടർ പകുതി താഴ്ത്തി മുഹമ്മദ് ഗുലാം പുറത്തേക്ക് ഇറങ്ങിയതിനുശേഷം മോഷ്ടാവ് അഞ്ച് ലക്ഷം രൂപ അടങ്ങിയ ബാഗും ക്യൂആർകോഡ് സ്കാനർ, ഒരുകുപ്പി വെള്ളം എന്നിവ കവരുകയായിരുന്നു.
ക്യൂആർകോഡ് സ്കാനറും കുപ്പിവെള്ളവും മോഷ്ടാവ് സ്ഥപനത്തിന് സമീപത്തുതന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയതിനെതുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 27 വർഷമായി പി.ഒ ജംഗ്ഷനിൽ പലചരക്ക് കട നടത്തിവരുകയാണ് മുഹമ്മദ് ഗുലാം.