പോലീസ് ഓഫീസേഴ്സ് അസോ.: ഔദ്യോഗിക നേതൃത്വത്തിന് വിജയം
1578912
Saturday, July 26, 2025 4:48 AM IST
ആലുവ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറലിൽ യൂണിറ്റു തല തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിന് 61 സീറ്റിൽ വിജയം. 14 സീറ്റിൽ എതിർവിഭാഗം ജയിച്ചു.
പത്ത് സീറ്റിൽ വനിതകൾ നേടി. 52 സീറ്റിലും ഔദ്യോഗിക വിഭാഗം പ്രതിനിധികൾ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 30ന് നടക്കും.