മരം മറിഞ്ഞ് വൈദ്യുതിലൈൻ പൊട്ടി, ഗതാഗതം തടസപ്പെട്ടു
1578919
Saturday, July 26, 2025 5:00 AM IST
മൂവാറ്റുപുഴ : ശക്തമായ മഴയിലും കാറ്റിലും കന്പനിപ്പടിയിൽ മരം മറിഞ്ഞ് വൈദ്യുതി ലൈൻ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കന്പനിപ്പടി - രണ്ടാർ റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം.
മോളെകുന്നേൽ മാണിയുടെ പുരയിടത്തിലെ തേക്കുമരവും കവുങ്ങും കടപുഴകി വൈദ്യുതി കന്പിയിലേക്കു വീഴുകയായിരുന്നു. റോഡിലേയ്ക്ക് മരം വീണതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തുടർന്ന് അഗ്നിശമന രക്ഷാസേനയും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചുനീക്കിയും മറ്റും ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. മൂവാറ്റപുഴ നഗരവികസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയാണ് കൂടുതലും വാഹനങ്ങൾ സഞ്ചരിക്കുന്നത്.