കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലെന്ന്
1578689
Friday, July 25, 2025 5:17 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലെന്ന് പരാതി. നഗരത്തിലെത്തുന്ന നൂറ് കണക്കിന് യാത്രക്കാരുടെ ആശ്രയമായ കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പു കേന്ദ്രം നാളുകളായി തുരുന്പെടുത്ത് ഏത് സമയത്തും തകർന്ന് വീഴുന്ന അവസ്ഥയിലാണെന്ന് ചൂണ്ടികാട്ടി പൊതുപ്രവർത്തകനായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി ജില്ലാ കളക്ടർക്ക് പരാതി നൽകി.
നഗരസഭയ്ക്കാണ് ഇതിന്റെ പരിപാലന ചുമതല. ബന്ധപ്പെട്ടവരുടെ അനാസ്ഥയെ ചൂണ്ടികാട്ടി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഷാജി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.