കെപിഒഎ തെരഞ്ഞെടുപ്പ്; വെല്‍ഫെയര്‍ അസോസിയേഷനു വിജയം
1579056
Sunday, July 27, 2025 4:51 AM IST
കൊച്ചി: കേരളാ പോലീസ് ഓഫീസേഴ്സ് കൊച്ചി സിറ്റി ജില്ലാ കമ്മറ്റിയുടെ 2025 - 2027 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച കെപിഎ മുന്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം സാം തോമസ്, കെപിഎ മുന്‍ ജില്ലാ ട്രഷര്‍ ജോസ് ആന്റണി, മുന്‍ ജില്ലാ കമ്മറ്റി അംഗം ആര്. വിനോദ് , റെജി മോന് എന്നിവര്‍ക്ക് ജയം.
ഡിഎച്ച്ക്യുവില്‍ നാല്, ഹില്‍പാലസ്, ഇന്‍ഫോപാര്‍ക്ക്, കളമശേരി, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഓരോ സീറ്റു വീതവും വെല്‍ഫെയര്‍ അസോസിയേഷന് പ്രതിനിധികള്‍ നേടി.
എറണാകുളം റൂറല്‍ ജില്ലയില്‍ 23 സീറ്റില്‍ മത്സരമുണ്ടായി. അതില്‍ 14 സീറ്റിലും ഔദ്യോഗിക അസോസിയേഷന് പരാജയപ്പെട്ടു. എഎസ്ഐ സതീശന് കെപിഒഎ ജില്ലാ സെക്രട്ടറി ഷാജിമോനെ പരാജയപ്പെടുത്തി.
ആലുവ സബ് ഡിവിഷനില്‍ ഔദ്യോഗിക പക്ഷത്തെ പരാജയപ്പെടുത്തി ഭൂരിപക്ഷം സീറ്റിലും വെല്‍ഫയര്‍ അസോസിയേഷന് വിജയിച്ചുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.