മരം വീണ് വീട് തകർന്നു
1579062
Sunday, July 27, 2025 4:51 AM IST
മൂവാറ്റുപുഴ: ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ആനിക്കാട് കന്പനിപ്പടിയിൽ കോരപ്പിള്ളിൽ ഉമ്മർ വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിന്റെ മുകളിലേക്ക് രണ്ട് തേക്കും ഒരു തെങ്ങും കടപുഴകിവീണത്.
മരം വീണതിനെതുടർന്ന് വീടിന്റെ രണ്ട് മുറിയും അടുക്കളയും തകർന്നു. അപകടസമയം വാടകക്കാരായ സുനിലിന്റെ രണ്ട് മക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരം വീഴുന്നത് കണ്ട് ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സുനിലും കുടുംബവും തകർന്ന വീടിന്റെ ഒരുമുറിയിലാണ് ഇപ്പോൾ താമസിക്കുന്നത്.