വൈദ്യുതി പോസ്റ്റ് കെഎസ്ഇബി വാഹനത്തിലേക്ക് മറിഞ്ഞു വീണു
1578904
Saturday, July 26, 2025 4:48 AM IST
ആലുവ: കെഎസ്ഇബി വാഹനത്തിന് മുന്നിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണു. വാഹനത്തിൽ നാല് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
വൈദ്യുതി ലൈനിലെ തകരാറുകൾ പരിഹരിക്കാൻ കീഴ്മാട് എത്തിയ കെഎസ്ഇബി പിക്ക് അപ് വാഹനത്തിന് മുന്നിലാണ് പോസ്റ്റ് മറിഞ്ഞുവീണത്.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ കീഴ്മാട് ശ്രീനാരായണ ഗിരിയിൽ സേവികാ സമാജത്തിന് മുന്നിലാണ് അപകടം.
വൈദ്യുതി കമ്പികളെല്ലാം പൊട്ടിപ്പോയി. ആലുവ ടൗൺ സെക്ഷൻ ഓഫീസിന് കീഴിലുള്ള നാല് കരാർ ജീവനക്കാരാണ് പിക്ക് അപ്പ് വാഹനത്തിൽ ഉണ്ടായിരുന്നത്.