ടോളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി തയാറാക്കും: മന്ത്രി പി. രാജീവ്
1579045
Sunday, July 27, 2025 4:39 AM IST
കളമശേരി: ഇടപ്പള്ളി ടോളിലും പരിസരത്തും ശക്തമായ മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ദേശീയപാത, മെട്രൊ റെയിൽ എന്നിവ ചേർന്ന് പദ്ധതി തയാറാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തിൽ ദേശീയപാതാ അതോറിറ്റി, കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ, ഇന്റൽ മണി, കളമശേരി നഗരസഭ, ചാക്കോളാസ് പ്രതിനിധികളോടൊത്ത് പ്രദേശം സന്ദർശിക്കുകയായിരുന്നു മന്ത്രി.