സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം
1578895
Saturday, July 26, 2025 4:37 AM IST
കോതമംഗലം: സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. വൈകുന്നേരം നാലിന് കോതമംഗലം മാർ ബേസിൽ സ്റ്റേഡിയത്തിൽ നിന്നും ചുവപ്പുസേന പരേഡ്, വനിത റാലി. ചെങ്കൊടികളേന്തിയ ആയിരക്കണക്കിന് പ്രവർത്തകരും ചുമപ്പ് തൊപ്പി ധരിച്ചവരും പ്രകടനത്തിന് അകന്പടിയാകും. നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ജാഥയിലുണ്ടാകും.
നഗരം ചുറ്റി തങ്കളം ബസ് സ്റ്റാൻഡ് മൈതാനിയിൽ പ്രകടനം എത്തിച്ചേരും. തുടർന്ന് മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സീക്യൂട്ടീവംഗങ്ങളായ കമല സദാനന്ദൻ, കെ.കെ അഷറഫ്, സ്വാഗത സംഘം ചെയർമാൻ കെ.എം ദിനകരൻ, ജനറൽ കണ്‍വീനർ ഇ.കെ ശിവൻ, ട്രഷറർ പി.റ്റി ബെന്നി എന്നിവർ പ്രസംഗിക്കും. പൊതുസമ്മേളനത്തിന്റെ ഭാഗമായി നൃത്ത ശില്പം, ഫ്ളാഷ് മോബ്, നാടൻ പാട്ട്, നാടോടി നൃത്തം, കൈകൊട്ടിക്കളി എന്നീ കലാപരിപാടികളും നടക്കും.
ഇന്നലെ മന്ത്രി ജെ. ചിഞ്ചു റാണി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.പി. രാജേന്ദ്രൻ, മന്ത്രി കെ. രാജൻ, പി.പി. സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, കെ.ആർ. ചന്ദ്രമോഹൻ, ആർ. രാജേന്ദ്രൻ, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ ടി. രഘുവരൻ, എൻ. അരുണ്‍, പി.കെ. രാജേഷ്, ബാബു പോൾ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എൽദോ ഏബ്രഹാം, ശാന്തമ്മ പയസ് എന്നിവർ പ്രസംഗിച്ചു.
മത്സ്യമേഖലയെ സംരക്ഷിക്കാൻ പദ്ധതികൾ വേണമെന്ന് സിപിഐ
കോതമംഗലം : കേരളത്തിന്റെ മത്സ്യമേഖലയെ സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആകെ വിദേശനാണ്യ ലഭ്യതയുടെ 20 ശതമാനവും കേരളത്തിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയിൽ നിന്ന് ലഭിക്കുന്നതാണ്.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഇക്കണോമിയുടെ ഭാഗമായി കേരളതീരം എന്നന്നേക്കുമായി മത്സ്യത്തൊഴിലാളികൾ അടക്കം തീരദേശവാസികൾക്കും അന്യമാകാൻ പോകുന്നുവെന്ന് സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ എല്ലാ ശക്തിയും സംഭരിച്ച് കേരളീയ സമൂഹം ഇതിനെ എതിർത്ത് പരാജയപ്പെടുത്തേണ്ടതുണ്ടെന്നും സിപിഐ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.