മണ്ണ് ഇടിഞ്ഞു: തേവക്കലിൽ വീടു തകർന്നു
1579051
Sunday, July 27, 2025 4:39 AM IST
ആലുവ: മണ്ണ് ഇടിഞ്ഞു വീണ് വീടിന്റെ കിടപ്പ് മുറിയും അടുക്കളയും ഭാഗികമായി തകർന്നു. എടത്തല പഞ്ചായത്ത് കൈലാസ നഗറിൽ തിരുവല്ലം റോഡിൽ തേവക്കൽ കാത്താംമ്പുറം വീട്ടിൽ ലൈജുവിന്റെ വീട്ടിലേക്കാണ് ഉയരത്തിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീണത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. കിടപ്പ് മുറിയിൽ ഉറങ്ങി കിടന്ന ലൈജു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീടിന്റെ ഭിത്തി തകർത്താണ് അകത്തേക്ക് മണ്ണ് ഇടിച്ചു കയറിയത്.