വിദ്യാർഥിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
1579043
Sunday, July 27, 2025 4:39 AM IST
ആലുവ: സഹപാഠിയെ ശല്യം ചെയ്തത് തടഞ്ഞ കോളേജ് വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലുവ മില്ലുപടി തോട്ടത്തിൽ ഫവാസ് (27) നെയാണ് ആലുവ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടിനാണ് സംഭവം നടന്നത്.
ആലുവയിലെ കോളജിൽക്കയറി പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മഞ്ഞപ്പെട്ടി സ്വദേശിയായ വിദ്യാർഥിയെയാണ് ആക്രമിച്ചത്. പട്ടികക്കോലിന് മുഖത്താണ് മർദ്ദനമേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.