കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഗേറ്റ് തകർന്നുവീണു
1578685
Friday, July 25, 2025 5:01 AM IST
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഒപി ബ്ലോക്കിനു സമീപത്തെ ഗേറ്റ് തകർന്നുവീണു. ഇന്നലെ ഉച്ചയ്ക്കാണ് ഗേറ്റ് നിലംപൊത്തിയത്. സ്ലൈഡിംഗ് ഗേറ്റിന്റെ ചക്രം റെയിലിൽ നിന്നും തെന്നിമാറിയതാണ് മറിഞ്ഞുവീഴാൻ കാരണം.
ഈ സമയം സമീപത്ത് ആരുമുണ്ടാകാതിരുന്നതിനാൽ അപകടമൊഴിവായി. ഒപി ബ്ലോക്കിലേക്കെത്തുന്ന ആളുകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്നവിധം ഭാഗികമായാണ് ഈ ഗേറ്റ് തുറക്കാറുണ്ടായിരുന്നത്.
കൃത്യമായി അറ്റകുറ്റപണി നടത്താതിരുന്നതാണ് ഗേറ്റ് തകരാൻ കാരണമെന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ആരോപിച്ചു.