ശ്രീഹരി സുകേഷിന് അന്ത്യാഞ്ജലി
1579055
Sunday, July 27, 2025 4:51 AM IST
തൃപ്പൂണിത്തുറ: പരിശീലന പറക്കലിനിടെ കാനഡയിൽ വിമാനം തകർന്ന് വീണ് മരിച്ച ശ്രീഹരി സുകേഷിന് അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം, ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷനടുത്തുള്ള കൃഷ്ണാ എൻക്ലേവിലെ ഫ്ലാറ്റിൽ പൊതുദർശനത്തിന് വച്ചു.
പ്രഫ. കെ.വി. തോമസ്, ഹൈബി ഈഡൻ എംപി, നഗരസഭാധ്യക്ഷ രമ സന്തോഷ് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. വൈകിട്ട് 4.30 ഓടെ മൃതദേഹം വീട്ടിൽ നിന്നും തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലെത്തിച്ചു.
അഞ്ചോടെ സംസ്കാരം നടത്തി. കഴിഞ്ഞ എട്ടിനാണ് കാനഡയിലെ മാനിടോബയിൽ സ്റ്റെൻബാക് സൗത്ത് എയർപോർട്ടിനടുത്ത് വച്ച് സഹപാഠിയുടെ വിമാനവും ശ്രീഹരിയുടെ വിമാനവും കൂട്ടിയിടിച്ചത്.