ജോര്‍ജ് ഈഡന്റേത് അനുകരണനീയ രാഷ്ട്രീയ ജീവിതം: കെപിസിസി പ്രസിഡന്റ്
1579042
Sunday, July 27, 2025 4:27 AM IST
കൊച്ചി: പുതുതലമുറയ്ക്ക് അനുകരണീയ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു ജോര്‍ജ് ഈഡനെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. എറണാകുളം ഡിസിസി സംഘടിപ്പിച്ച ജോര്‍ജ് ഈഡന്റെ 22-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളനേതാവായിരുന്നു അദ്ദേഹം. 22 വര്‍ഷത്തിനിപ്പുറവും ജനമനസില്‍ ജോര്‍ജ് ഈഡന് ജീവിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡന്, ജെബി മേത്തര്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, അന്‍വര്‍ സാദത്ത്,
കെപിസിസി ഭാരവാഹികളായ അഡ്വ. എം. ലിജു, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്, അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, എന്‍. വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്, അജയ് തറയില്‍, ടി.എം. സക്കീര്‍ ഹുസൈന്, കെ.പി. ഹരിദാസ്, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം തുടങ്ങിയവര്‍ സംസാരിച്ചു.