റോഡിലെ വെള്ളക്കെട്ടിൽ കുട്ടിയുടെ നീന്തൽ
1579048
Sunday, July 27, 2025 4:39 AM IST
ആലുവ: തിരക്കേറിയ റോഡിലെ മഴവെള്ളക്കെട്ടിൽ മൂന്ന് വയസുകാരൻ അപകട സാധ്യതയറിയാതെ മീറ്ററുകളോളം നീന്തി. നാട്ടുകാരും യാത്രക്കാരും നിർബന്ധിച്ച് കുട്ടിയെ വീട്ടിൽ എത്തിച്ചു.
ഇന്നലെ ദേശീയപാതയിലെ ഗാരേജ് റെയിൽവേ ഗേറ്റിനോട് ചേർന്ന തായിക്കാട്ടുകാര-കാർമ്മൽ റോഡിലാണ് അതിഥി തൊഴിലാളിയുടെ മകൻ സാഹസികത കാണിച്ചത്.
ആദ്യ മിനിറ്റുകളിൽ കുട്ടി വെള്ളക്കെട്ടിൽ നീന്തുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. പിന്നീട് ഇരുചക്ര യാത്രക്കാരാണ് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ വീട്ടിലെത്തിച്ചത്.