അമല ഭവൻ: രണ്ടാംഘട്ട നിർമാണോദ്ഘാടനം നടത്തി
1578910
Saturday, July 26, 2025 4:48 AM IST
അങ്കമാലി: അമല ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമലഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ രണ്ടാം ഘട്ട നിർമാണോദ്ഘാടന പൊതുയോഗം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അമല ഫെല്ലോഷിപ്പ് ദേശീയ പ്രസിഡന്റ് ജോർജ് കുര്യൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻ പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
രണ്ടാം ഘട്ട നിർമാണത്തിന്റെ ശിലാസ്ഥാപനം അഡ്വ. ഷിയോ പോൾ നിർവഹിച്ചു. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, മുൻ എംഎൽഎ പി.ജെ. ജോയ്, ജോൺ തോമസ് പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.