ഒന്നാം ക്ലാസ് വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം; സ്കൂൾ അടച്ചു
1578697
Friday, July 25, 2025 5:20 AM IST
മൂവാറ്റുപുഴ: ഒന്നാം ക്ലാസ് വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മുൻകരുതലിന്റെ ഭാഗമായി സ്കൂൾ അടച്ചു. സ്കൂളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും മറ്റ് കുട്ടികൾക്ക് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പേഴയ്ക്കാപ്പിള്ളി അറഫ സ്കൂളിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് പായിപ്ര പഞ്ചായത്തിൽ നിന്നുള്ള ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തിയത്. മുൻകരുതലിന്റെ ഭാഗമായാണ് സ്കൂൾ അടച്ചിടാൻ നിർദേശം നൽകിയത്.