മോഷണം: നേപ്പാള്‍ സ്വദേശി കുടുങ്ങി
1579039
Sunday, July 27, 2025 4:27 AM IST
കൊച്ചി: പാവക്കുളം ക്ഷേത്രമതില്‍കെട്ടിനകത്ത് കയറി ഹോമപ്പുരയില്‍ സൂക്ഷിച്ചിരുന്ന ഓട്ടുപാത്രങ്ങള്‍ മോഷ്ടിച്ച നേപ്പാള്‍ സ്വദേശി പിടിയില്‍.
സരോജ് ശര്‍മ (36) എന്നയാളെയാണ് എറണാകുളം നോര്‍ത്ത് സിഐ ലിജിന്‍ ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.