ആൽഫാ പാലിയേറ്റീവ് കെയറിനു വാഹനം നൽകി
1578447
Thursday, July 24, 2025 5:07 AM IST
മൂവാറ്റുപുഴ: സാന്ത്വന പരിചരണ രംഗത്തു പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റിവ് കെയർ മൂവാറ്റുപുഴയ്ക്കു ദന്തൽ ലാബായ ഡെന്റ് കെയർ ഡെന്റൽ ലാബ് (പ്രൈ) ലിമിറ്റഡ് സൗജന്യമായി വാഹനം നൽകി.
അഞ്ച് പേർക്കു സഞ്ചരിക്കാവുന്ന മാരുതി ഇക്കോയുടെ പുതിയ ഹോം കെയർ വാഹനം ഡെന്റ് കെയർ സ്ഥാപന മേധാവി ജോണ്‍ കുര്യാക്കോസിൽ നിന്നും ആൽഫ പ്രസിഡന്റ് അഷറഫ് മാണിക്യം, സെക്രട്ടറി വിൽസണ്‍ മാത്യു കുരിശിങ്കൽ എന്നിവർ ഏറ്റുവാങ്ങി.
ഡെന്റ് കെയർ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡെന്റ് കെയർ ഡയറക്ടർമാരായ ജെസി ജോണ്‍, ബേബി കുര്യാക്കോസ്, സാജു കുര്യാക്കോസ്, ഡെയ്സി ബേബി, സാലി സാജു, എൽദോസ് കെ. വർഗീസ്, സിഇഒ എബിൻ ജോണ്‍സ്, ഡയാൽ കുര്യൻ, കന്പാഷനേറ്റീവ് കേരള ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ അംജിത് കുമാർ,
എറണാകുളം കമ്മിറ്റി വെൽഫെയർ ഓഫീസർ എൽദോസ് കെ. തങ്കച്ചൻ, കോട്ടയം കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ അനിൽ, ലിങ്ക് സെന്റർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.