മലന്പാന്പിനെ പിടികൂടി
1578448
Thursday, July 24, 2025 5:07 AM IST
വാഴക്കുളം: ആവോലിയിൽ മലന്പാന്പിനെ പിടികൂടി. വള്ളിക്കട അറയ്ക്കൽ പീടികയ്ക്ക് സമീപം ജനവാസ കേന്ദ്രത്തിൽ നിന്നാണ് മലന്പാന്പിനെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ പ്രദേശവാസിയായ സമരന്റെ പുരയിടത്തിലാണ് പത്തടി നീളവും 10 കിലോയോളം ഭാരവുമുള്ള പാന്പിനെ കണ്ടത്.
പാന്പ് പറന്പിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പുരയിടത്തിൽ തിരച്ചിൽ നടത്തി പാന്പിനെ കണ്ടെത്തുകയായിരുന്നു. രാത്രി ഒന്‍പതരയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ പാന്പിനെ ഏറ്റെടുത്തു.