കളഞ്ഞുകിട്ടിയ ഐഫോൺ തിരികെയേൽപ്പിച്ചു
1578680
Friday, July 25, 2025 5:01 AM IST
മരട്: കളഞ്ഞുകിട്ടിയ ഐഫോൺ ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ചു. നെട്ടൂരിലെ സ്ക്രാപ്പ് വ്യാപാരി ഷാജിക്കാണ് മരട് കൊട്ടാരം ജംഗ്ഷനിൽ നിന്നും വഴിയിൽ വീണ് കിടന്ന നിലയിൽ ഐഫോൺ 15പ്രൊ കളഞ്ഞു കിട്ടിയത്.
തുടർന്ന് നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിൽ മൊബൈൽ മാർട്ട് കട നടത്തുന്ന മുജീബിനെ ഏൽപ്പിക്കുകയും പിന്നീട് ഇരുവരും ചേർന്ന് ഉടമ പിറവം സ്വദേശി കെവിനെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു.