ഇ-മാലിന്യം ശേഖരിക്കുന്നു
1578441
Thursday, July 24, 2025 5:03 AM IST
കൂത്താട്ടുകുളം : നഗരസഭ ഹരിത കർമ്മസേന മുഖേന ഇ-മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കന്പനിക്ക് കൈമാറുന്നു.
ഇ-മാലിന്യങ്ങളായ പഴയ ഉപയോഗശൂന്യമായതുമായ ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കംപ്യൂട്ടർ, ലാപ്ടോപ്പ്, ഇലക്ട്രിക് അയണ്‍ ബോക്സ് തുടങ്ങി എല്ലാവിധ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള വില നൽകിയാണ് ശേഖരിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് കൂത്താട്ടുകുളം കേളി ഫൈൻ ആർട്സ് സ്കൂളിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ നിർവഹിക്കും. മറ്റു വാർഡുകളിലെ കളക്ഷൻ പോയിന്റുകൾ പിന്നീട് അറിയിക്കും.