മാധ്യമ പ്രവര്‍ത്തനത്തിൽ ആത്മപരിശോധന വേണം: പ്രതിപക്ഷ നേതാവ്
1578679
Friday, July 25, 2025 5:01 AM IST
കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിലും ഒരു ആത്മപരിശോധന നടത്തണ്ട സമയമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതിയ മാധ്യമ സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അതേക്കുറിച്ചു മാധ്യമ ലോകം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന പി.എന്‍. പ്രസന്നകുമാറിന്റെ പേരില്‍ എറണാകുളം പ്രസ് ക്ലബ് രൂപീകരിച്ച പി.എന്‍. പ്രസന്നകുമാര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്ത് മാധ്യമങ്ങള്‍ നമ്മളെയും നമ്മുടെ ചിന്തകളെയും നിയന്ത്രിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്റെ ബ്രോഷര്‍ കെ. ബാബു എംഎല്‍എയ്ക്കും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി. ഷഹീദ് എഴുതിയ നെല്‍സണ്‍ മണ്ടേലയും രണ്ട് മലയാളികളും എന്ന പുസ്തകം പി.എന്‍ പ്രസന്നകുമാറിന്റെ പത്നി പ്രഫ.വി.കെ. രജനിയ്ക്കും നല്കി പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, സി.ജി. രാജഗോപാല്‍, ക്ലബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.