ഫാ. ജോസ് ആലുക്കലിന്റെ പൗരോഹിത്യ സുവർണ ജൂബിലി
1578675
Friday, July 25, 2025 4:47 AM IST
കാലടി: സിഎംഐ സഭാംഗമായ ഫാ. ജോസ് ആലുക്കലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾ നാളെ രാവിലെ 10 ന് കാലടി സെന്റ് ജോർജ് പള്ളിയിൽ കൃതജ്ഞതാ ബലിയോടെ ആരംഭിക്കും. തുടർന്ന് സെന്റ് ജോർജ് പാരീഷ് ഹാളിൽ അനുമോദന യോഗം.
പരേതരായ കൊച്ചൗസേപ്പ്-ഏലിയാക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ജോസ് ആലുക്കൽ. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായിരുന്ന അദ്ദേഹം രാജഗിരി ഹൈസ്കൂൾ കളമശേരി, എസ്എച്ച് ഹൈസ്കൂൾ തേവര, സെന്റ് എഫ്രേം എച്ച്എസ്എസ് മാന്നാനം, ജീവാസ് ആലുവ എന്നീ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.