കനത്ത കാറ്റിൽ കൂറ്റൻ ആൽമരം നിലംപൊത്തി
1578668
Friday, July 25, 2025 4:47 AM IST
ഫോർട്ടുകൊച്ചി: ശക്തമായ കാറ്റിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ആൽമരം മറിഞ്ഞു വീണു. വാഹനങ്ങൾ തകർന്നു. ആളപായമില്ല അമരാവതി ശ്രീ ഗോപാല കൃഷ്ണ ക്ഷേത്രവളപ്പിലെ ആൽമരമാണ് വ്യാഴാഴ്ച അതിരാവിലെ കാറ്റിൽ റോഡിലേക്ക് മറിഞ്ഞു വീണത്.
റോഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ പൂർണമായും തകർന്നു. ആൽമരത്തിന്റെ ചില്ല വീണതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണ് രണ്ടു കാറുകൾക്കും കേടുപറ്റി.
12 ഓളം വൈദ്യുതി പോസ്റ്റുകളും തകർന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മട്ടാഞ്ചേരി അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി.